ഒരു അന്വേഷകന്റെ സിസ്റ്റം
ക്രിയായോഗത്തിന്റെ ചരിത്രം
ഗുരുവിൽ നിന്ന് ശിഷ്യനിലേക്ക് നേരിട്ട് പകർന്നു നൽകുന്ന വിദ്യയായാണ് ക്രിയായോഗം എക്കാലവും നിലനിന്നു പോന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ കൃത്യമായ ഒരു ചരിത്രം ക്രിയായോഗത്തിന് കണ്ടെത്തുക ഏറെക്കുറെ അസാധ്യമായ കാര്യമാണ്.
അതിപുരാതനമായ പഴമയിൽ മറഞ്ഞു കിടക്കുന്നതാണ് അതിന്റെ തുടക്കവും വളർച്ചയും. അതിന്റെ എളിയ തുടക്കം എങ്ങനെയായിരുന്നുവെന്ന് നമ്മോട് പറയുന്ന കഥകൾ പോലും ഇല്ലെന്നുള്ളത് അല്പം അതിശയകരമായി തോന്നാം. അത്രമേൽ രഹസ്യ സ്വഭാവമുള്ള ഒരു സാധനാ സമ്പ്രദായമായിരുന്നു ക്രിയായോഗം.
ആത്മീയ യാത്രയെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യമില്ലാത്ത ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത്തതിനാൽ ക്രിയായോഗം അതിന്റെ പരിശുദ്ധിയും ഫലപ്രാപ്തിയും എക്കാലവും നിലനിർത്തി പോന്നു. ഭാരതത്തിന്റെ സമൃദ്ധമായ ആധ്യാത്മിക ശാസ്ത്ര ഗ്രന്ഥങ്ങളിൽ വ്യക്തമായ വിവരണം ലഭിക്കാത്ത ഒരേയൊരു തികഞ്ഞ സാധനാ സമ്പ്രദായം ഒരു പക്ഷേ ക്രിയായോഗം മാത്രമാണ്.
പല ഗ്രന്ഥങ്ങളിലും ചില പ്രത്യേക സന്ദർഭങ്ങളിൽ ക്രിയ എന്നും ക്രിയായോഗം എന്നുമുള്ള പദങ്ങളുടെ ഉപയോഗം നമുക്ക് കാണാനാവും. എന്നാൽ ആഴത്തിലുള്ള, വ്യക്തമായ, തികഞ്ഞ ഒരു സാധനാ പദ്ധതിയായി ഇവയിലൊന്നും ക്രിയായോഗത്തെ കാണാൻ നമുക്കാവില്ല. അതുകൊണ്ട് എക്കാലവും ഒരു ഗുരു ശിഷ്യനിലേക്ക് നേരിട്ട് പകർന്നു നൽകിയിരുന്ന, വളരെ രഹസ്യമായി സംരക്ഷിച്ചു പോന്ന, പുരാതനമായൊരു ആത്മീയ സാധനാശാസ്ത്രമാണ് ക്രിയായോഗം എന്ന് കരുതാൻ മാത്രമേ നമുക്ക് നിവർത്തിയുള്ളൂ.
വളരെ കാലത്തോളം കുറച്ചു പേർക്കു മാത്രം നേടാൻ കഴിയുമായിരുന്ന ഒരു സാധന സമ്പ്രദായമായിരുന്നു ക്രിയായോഗം. സമൂഹത്തിൽ നിന്ന് അകന്നുകഴിഞ്ഞിരുന്ന സന്യാസികളും യോഗികളുമായിരുന്നു പ്രധാനമായും അതിന്റെ ഗുണഭോക്താക്കൾ.
എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ശ്രീ ലാഹിരി മഹാശയൻ രംഗ പ്രവേശനം ചെയ്തതോടെ കാര്യങ്ങൾ പൂർണ്ണമായും കീഴ്മേൽ മറിഞ്ഞു.
ഈ ആധുനിക കാലഘട്ടത്തിൽ ആത്മസാക്ഷാത്കാരം പ്രദാനം ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തരമായ ഈ വിദ്യയെ പ്രചരിപ്പിക്കാൻ വേണ്ടി ജന്മമെടുത്ത മഹാനായിരുന്നു അദ്ദേഹം. ശ്രീ ലാഹിരി മഹാശയന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം ആധുനികകാല ക്രിയായോഗത്തിന്റെ കൂടി ചരിത്രമാവുന്നത് അങ്ങനെയാണ്.
1828 സെപ്റ്റംബർ 30 തിയ്യതിയാണ് ശ്രീലാഹിരി മഹാശയൻ ബംഗാളിലെ നാദിയ എന്ന സ്ഥലത്ത് ജനിച്ചത്. ഗൃഹസ്ഥനായിരുന്ന അദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് കാശീമണി ദേവി എന്നായിരുന്നു.
1851 ൽ ശ്രീ ലാഹരി മഹാശയൻ ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിലുള്ള റെയിൽവേയിൽ ഗുമസ്തനായി ചേർന്നു. കുറച്ചു വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ഹിമാലയ താഴ് വാരത്തിലെ പ്രസിദ്ധമായ നൈനിത്താളിനടുത്തുള്ള റാണിഖേത് എന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു.
അവിടെ തന്റെ ജോലിയുമായി മുന്നോട്ടു പോകുമ്പോൾ ഒരു ദിവസം ആരോ തന്നോട് “ശ്യാംചരൺ, ഞാൻ നിനക്കായി കാത്തിരിക്കുകയാണ്, വേഗം എൻറെ അടുത്തേക്ക് വരൂ..” എന്ന് പറയുന്നതായി അദ്ദേഹത്തിന് തോന്നി. ഇവിടെ ആർക്കും തന്റെ പേര് അറിയാൻ സാധ്യതയില്ലാത്തതുകൊണ്ട് ഈ ഒരു സംഭവം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അതുകൊണ്ടുതന്നെ മനസ്സിന്റെ വെറും തോന്നലായി അദ്ദേഹം ഇതിനെ തള്ളിക്കളഞ്ഞു. പക്ഷേ ഓരോ ദിവസം ചെല്ലുംതോറും ഈ വിളി കൂടുതൽ കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ ശബ്ദത്തിന്റെ ഉറവിടം കണ്ടുപിടിക്കണം എന്ന ദൃഢനിശ്ചയം ശ്രീ ലാഹരി മഹാശയനുണ്ടായി. അന്ന് ജോലിയെല്ലാം തീർത്ത് ആ ശബ്ദത്തെ പിന്തുടർന്നുകൊണ്ട് ശ്രീ ലാഹരി മഹാശയൻ മലമുകളിലേക്ക് നടക്കാൻ തുടങ്ങി. അപ്പോൾ സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. ശബ്ദത്തെ പിന്തുടർന്നുകൊണ്ട് ശ്രീ ലാഹരി മഹാശയൻ ദ്രോണഗിരി പർവ്വതത്തിനടുത്തുള്ള മലയുടെ മുകൾ ഭാഗത്തെത്തി. അവിടെ നിന്നുകൊണ്ട് അദ്ദേഹം അത്ഭുതകരമായ ആ കാഴ്ച കണ്ടു.
ആ മലനിരകളിലെ ഒരു ഗുഹയിൽ നിന്ന് പുറപ്പെടുന്ന ഒരു പ്രകാശരശ്മിയാൽ ആ പരിസരപ്രദേശം മുഴുവൻ ഉജ്ജ്വലമായ, തിളക്കമാർന്ന പ്രകാശത്താൽ നിറഞ്ഞിരിക്കുന്നതായി ശ്രീ ലാഹരി മഹാശയൻ കണ്ടു. ആ പ്രകാശ രശ്മിയെ പിന്തുടർന്നുക്കൊണ്ട് ശ്രീ ലാഹരി മഹാശയൻ ആ ഗുഹയുടെ അടുത്തെത്തി. ആ ഗുഹയിൽ പ്രകാശം ചൊരിഞ്ഞുകൊണ്ട് നിശ്ചലനായി ഇരിക്കുന്ന, അങ്ങേയറ്റം ചെറുപ്പക്കാരനായ, ഒരു മഹാത്മാവിനെ, യോഗിയെ ശ്രീ ലാഹരി മഹാശയൻ കണ്ടു.
മഹാവതാർ ബാബാജി ആയിരുന്നു ആ ചെറുപ്പക്കാരനായ യോഗി. ആ യോഗി ശ്രീ ലാഹരി മഹാശയനെ അഭിവാദ്യം ചെയ്തുകൊണ്ട് ഗുഹക്കകത്തേക്ക് ക്ഷണിച്ചു. അദ്ദേഹം പറഞ്ഞു: “വരൂ ഗംഗാധർ ഞാൻ നിനക്കായി കാത്തിരിക്കുകയാണ്”. അല്പം ആശങ്കയോടെ, ഭയത്തോടെ ശ്രീ ലാഹരി മഹാശയൻ ഗുഹക്കകത്തേക്ക് പ്രവേശിച്ചു. “എന്റെ പേര് ലഹരി എന്നാണ്, ഗംഗാധർ എന്നല്ല” ശ്രീ ലാഹരി മഹാശയയൻ പറഞ്ഞു. “ഗംഗാധർ എന്നുള്ളത് നിന്റെ മുൻജന്മത്തിലെ പേരാണ് ” ബാബാജി പറഞ്ഞു. ആ ഗുഹയിൽ ഉണ്ടായിരുന്ന ആസനവും കമണ്ഡലുവും തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്ന് ശ്രീ ലാഹരി മഹാശയയോട് ബാബാജി ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോൾ ബാബാജി ശ്രീലാഹരി മഹാശയന്റെ നെറുകയിൽ തൊടുകയും നട്ടെല്ലിൽ പതുക്കെ തട്ടുകയും ചെയ്തു. ഉടനെ തന്നെ അദ്ദേഹം തന്റെ മരണമില്ലാത്ത, ദിവ്യനായ ഗുരുവിനെ തിരിച്ചറിഞ്ഞു. മാത്രമല്ല, തന്റെ പൂർവ്വജന്മ സ്ഥലവും താൻ ധ്യാനനിഷ്ടനായി കഴിഞ്ഞിരുന്ന സ്ഥലവും എല്ലാം ശ്രീ ലാഹരി മഹാശയന് ഓർമ്മ വന്നു.
അല്പനേരം കഴിഞ്ഞപ്പോൾ തന്റെ പഴയ ജന്മത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന് സാവധാനം ഓർമ്മ വരാൻ തുടങ്ങി. കഴിഞ്ഞ ജന്മത്തിൽ താനൊരു സന്യാസി ആയിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശരീരം ത്യജിക്കുന്നതിന് മുമ്പ് തന്റെ ഗുരുവിന്റെ മുന്നിൽ തീവ്ര ധ്യാനത്തിൽ ഏർപ്പെട്ടതല്ലാം ശ്രീ ലാഹരി മഹാശയന് ഓർമ്മ വന്നു.
അനന്തരം അദ്ദേഹം തന്റെ ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിച്ചു. വീണ്ടും സന്യാസിയായി ഗുരുവിനോടൊത്ത് കഴിയാനും അദ്ദേഹത്തോടൊപ്പം ധ്യാനിക്കാനുമുള്ള ആഗ്രഹം ശ്രീ ലാഹരി മഹാശയൻ പ്രകടിപ്പിച്ചു.
മാത്രമല്ല തനിക്ക് ഇനി തിരിച്ചു വീട്ടിലേക്ക് പോകാൻ ആഗ്രഹമില്ലെന്നുള്ള കാര്യം അദ്ദേഹം ബാബാജിയെ അറിയിച്ചു. തന്റെ യോഗശക്തി ഉപയോഗിച്ചാണ് താൻ ലാഹരി മഹാശയനെ കുടുംബ ബന്ധങ്ങളിൽ ബന്ധിപ്പിച്ചത് എന്ന് ബാബാജി അദ്ദേഹത്തെ അറിയിച്ചു. കൂടാതെ തന്റെ ഇഷ്ടപ്രകാരമാണ് ശ്രീ ലാഹരി മഹാശയൻ റാണിഖേതിലേക്ക് വരാൻ കാരണമായതെന്നും ബാബാജി ശ്രീ ലാഹരി മഹാശയനെ ബോധ്യപ്പെടുത്തി.
മനുഷ്യരാശിയുടെ നന്മയ്ക്കായി ക്രിയായോഗം സാധാരണക്കാരിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ബാബാജി ശ്രീ ലാഹരി മഹാശയനോട് പറഞ്ഞു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചില പ്രത്യേക ശുദ്ധീകരണ പ്രക്രിയകളിലൂടെ ശ്രീ ലാഹരി മഹാശയന്റെ ശരീരത്തിനെയും മനസ്സിനെയും നാഡികളെയും ചക്രങ്ങളെയും ബാബാജി ശുദ്ധി വരുത്തി. അതിനുശേഷം ബാബാജി ശ്രീ ലാഹരി മഹാശയന് ക്രിയായോഗ ദീക്ഷ നൽകി.
1861ൽ ബാബാജി ശ്രീ ലാഹരി മഹാശയന് നൽകിയ ക്രിയായോഗ ദീക്ഷ അദ്ദേഹത്തിന്റെ ജീവിതത്തിന് മാത്രമല്ല മുഴുവൻ മനുഷ്യരാശിക്കും ഗുണകരമായ, അത്ഭുതകരമായ മുഹൂർത്തമായി മാറി. സമൂഹമധ്യത്തിൽ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്ന ക്രിയായോഗം അങ്ങനെ പുനർജനിച്ച് മുക്തിയിലേക്കുള്ള ശരിയായ മാർഗ്ഗം അന്വേഷിക്കുന്നവർക്കുള്ള വഴികാട്ടിയായി മാറി.
കുറച്ചു ദിവസങ്ങൾക്കു ശേഷം ശ്രീ ലാഹരി മഹാശയൻ ബനാറസിലേക്ക് തിരികെ പോയി. അവിടെ ചെന്നതിനു ശേഷം തന്റെ മുഴുവൻ സമയവും ക്രിയായോഗം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദീക്ഷ നൽകാനും, അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനും അദ്ദേഹം നീക്കിവെച്ചു. ക്രമേണ എല്ലാ മേഖലയിൽ നിന്നുമുള്ള ആളുകൾ അദ്ദേഹത്തെ തേടിയെത്തി. വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് ശ്രീ ലാഹരി മഹാശയൻ ക്രിയായോഗം ഉപദേശിച്ചു. ജാതി, മതം, വർഗ്ഗം, ദേശം എന്നിവയൊന്നും തടസ്സമാകാതെ ശ്രീ ലാഹരി മഹാശയൻ തന്നെ സമീപിച്ച എല്ലാവർക്കും ക്രിയായോഗ ദീക്ഷ നൽകി.
സ്ഥാപിതമതങ്ങളോട്, അത്തരത്തിലുള്ള പ്രവർത്തന ശൈലിയോട് ആഭിമുഖ്യമുള്ള ആളായിരുന്നില്ല ശ്രീ ലാഹരി മഹാശയൻ. മറിച്ച് ക്രിയായോഗത്തിന്റെ അനുപമമായ ശക്തിയും സൗന്ദര്യവും സ്വയം അതിനെ വിളംബരം ചെയ്തുകൊണ്ട് പ്രചരിപ്പിക്കുമെന്ന് ശ്രീ ലാഹരി മഹാശയൻ വിശ്വസിച്ചു.
WHY SHOULD SOMEONE PRACTICE KRIYAYOGA?
Transforming each moment of your life into a consistent manifestation of love, bliss, and wisdom is the main objective of Kriyayoga. Specifically, it seeks to transform tamas into sattwa. It is intended to improve all aspects of your existence. The following changes can be seen as a result of Kriyayoga practice:
- Phobias, conflicts, depressive disorders, erroneous beliefs, and conditioning are gradually eliminated through Kriyayoga.
- It also gets rid of other problems that are hidden deep in the subconscious.
- Kriyayoga develops balance on all levels of the mind, including the deepest and most superficial.
- It makes it easier to maintain a relaxed state all day long.
- This is dynamic relaxation, not passive relaxation.
- People who relax in this way are able to work much more efficiently and vigorously than they could otherwise.
- Kriyayoga makes transcendence possible by facilitating the study and comprehension of the psyche.
- It increases the degree of spontaneous awareness and awakens the state of dhyana.
These gradual improvements will transform your body and mind into an amazing instrument for action and understanding. Kriyayoga is an advanced method for integrating and balancing one’s inner forces and energy. Through practicing it, one can direct their most distinctive abilities in a positive direction without suppressing them. It doesn’t matter if someone is primarily emotional, intelligent, peaceful, aggressive, or has another dominant trait—these energies can be directed in constructive and beneficial ways.
When one’s physical, mental, and psychic energies are in harmony, they flow as a single, powerful current that increases one’s sensitivity to their innermost being. One begins to vibrate and unite with underlying forces, which leads to a refined perception that was not previously experienced. Fundamentally, Kriyayoga uses, purifies, and channels the innate energy to help people discover their actual selves. What already exists is given the chance to grow and develop; nothing new is created.
All yoga traditions aim to improve refined and direct perception. By bringing the energies of the body and mind into harmony, kriyayoga helps to improve one’s understanding and brings about a more intuitive experience. Through the practice of kriyayoga, individuals begin to perceive the deeper dimensions of their inherent nature, specifically the prana shakti emanating from the underlying substratum of consciousness.
An individual goes profoundly inward to find the origins of the endless phenomena of the mind. One observes the emergence of thought bubbles originating from the primordial depths. Cultivating refined perception necessitates profound inner reflection, a thorough examination of the mind, and a methodical inquiry into the origin of thought processes.
It is asserted that upon cultivating genuine sensitivity, the entire universe shall become an open book accessible to you. It will disclose new secrets and amazing knowledge on each page.
A person’s attitude and understanding of the outside world will therefore completely change as a result of a subtle perception of one’s own being. Hence, Kriyayoga is a great place to start for anybody looking to gain wisdom.
