ബന്ധപ്പെടുക

ആശ്രമത്തിനെ എങ്ങനെ സഹായിക്കാം

ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമത്തിന്റെ പ്രധാന പ്രവർത്തനമാണ് തല്പരരായ വ്യക്തികൾക്ക് ക്രിയായോഗത്തിൽ പരിശീലനം നൽകുക എന്നത്. ക്രിയായോഗത്തിലെ 6 ക്രിയകളിലും അർഹരായവർക്ക് ക്രിയ ദീക്ഷ ലഭ്യമാണ് ഈ ആശ്രമത്തിൽ. അതിനോടൊപ്പം തന്നെ വളരെ ബൃഹത്തായ മറ്റൊരു പദ്ധതിയിലും കൂടെ ആശ്രമം ഏർപ്പെട്ടിരിക്കുകയാണ്. സനാതന ധർമ്മത്തിന്റെ ആത്മീയ സംസ്കാരത്തെക്കുറിച്ചുള്ള ആധികാരികമായുള്ള അറിവ് ജനങ്ങളിലേക്ക് യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എത്തിക്കുക എന്നതാണത്.
അധികം വൈകാതെ നൂറുകണക്കിന് പ്രഭാഷണങ്ങൾ ഈ വഴി ജനങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്. ഈ പ്രഭാഷണങ്ങൾ ഓരോന്നും മഹാന്മാരായ ക്രിയായോഗ ഗുരുക്കന്മാരുടെയും മറ്റു പരമ്പരകളിലെ ആത്മീയ ജ്യോതിസ്സുകളുടെയും ഉപദേശങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. ഇവയെല്ലാം നിങ്ങളുടെ ആത്മീയമായ അറിവിനെ വളർത്താൻ പോന്നതാണ്.
ഈയൊരു പവിത്രമായ കർമ്മത്തിന് പിന്തുണ നൽകാൻ ആഗ്രഹിക്കുന്നവരുടെ ഏതൊരു ചെറിയ സംഭാവനയും ആശ്രമം ഹൃദയപൂർവ്വം സ്വീകരിക്കുന്നതാണ്. കാരണം എണ്ണമറ്റ തുള്ളികളാണ് ഒരു മഹാസമുദ്രത്തെ സൃഷ്ടിക്കുന്നത്.

CONTACT US

Phone / WhatsApp

0487 227 1100 , 9747811100

Email

kriyanandadhamfoundation@Kriyayogaashram.in

Address

ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമം, വടക്കേ ആൽ, പി. ഒ ചാഴൂർ, തൃശൂർ, കേരളം, ഇന്ത്യ 680571
Scroll to Top