ഗുരുദേവ് ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരി
ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരി (യോഗാചാര്യ തപൻകുമാർ ബാസു മഹാശയൻ), ശ്രീ ലാഹരി മഹാശയന്റെ ക്രിയായോഗ പരമ്പരയിലെ ഉന്നത ശീർഷനായ യോഗിയും ആത്മസാക്ഷാത്കാരം സിദ്ധിച്ച, ബ്രഹ്മനിഷ്ഠനായ ഒരു ഗുരുവുമാണ്. നിഷ്കളങ്കമായ സ്നേഹത്തിന്റേയും കരുണയുടേയും മൂർത്തിമദ്ഭാവമാണ് ശ്രീ സ്വരൂപാനന്ദ ബാബ. അതിനാൽ ശിഷ്യർ അദ്ദേഹത്തെ പ്രേമവതാരമായി കാണുന്നു. ഭാഗ്യശാലികളായ അസംഖ്യം അന്വേഷികൾക്ക് ക്രിയായോഗ ദീക്ഷ നൽകിയിട്ടുള്ള ഒരു ഗുരുവാണ് അദ്ദേഹം. കൽക്കത്തയിലുള്ള ‘ക്രിയായോഗ മിഷൻ’ എന്ന ക്രിയായോഗ പഠനകേന്ദ്രം സ്ഥാപിച്ചത് സ്വരൂപാനന്ദ ബാബയാണ്.
1954 മാർച്ച് 8- ന് ബംഗാളിലെ നാദിയ ജില്ലയിലെ ഹബീബ്പൂർ എന്ന ഗ്രാമത്തിലാണ് ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരി ജനിച്ചത്. ഉയർന്ന ആത്മീയ ഗുണങ്ങളോടെ ജനിച്ചതുകൊണ്ട്, എട്ട് വയസ്സെന്ന ചെറുപ്രായത്തിൽ തന്നെ ക്രിയായോഗ ദീക്ഷ ലഭിക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ലോകപ്രശസ്ത ക്രിയായോഗ ഗുരുവായ പരമഹംസ ഹരിഹരാനന്ദയാണ് സ്വരൂപാനന്ദ ബാബയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന് ദീക്ഷ നൽകിയത്.
തികഞ്ഞ ഗുരു ഭക്തിയോടെയും സമർപ്പണത്തോടെയുമായിരുന്നു അദ്ദേഹത്തിന്റെ ക്രിയായോഗ പരിശീലനം. യഥാസമയം എല്ലാ ഉയർന്ന ക്രിയകളിലും ശ്രീ ഹരിഹരാനന്ദ ബാബ തന്നെ അദ്ദേഹത്തിന് ദീക്ഷ നൽകി. കൂടാതെ സ്വരൂപാനന്ദ ബ്രഹ്മചാരിയെന്ന ആത്മീയ നാമവും (സ്ഥാനപ്പേരും) ഗുരു അദ്ദേഹത്തിന് നൽകി. വളരെ ചെറുപ്പത്തിൽത്തന്നെ ക്രിയായോഗത്തിലെ ആചാര്യനായി (യോഗാചാര്യ) മാറി സ്വരൂപാനന്ദ ബാബ. 1979 ഏപ്രിൽ 19-ന് പരമഹംസ ഹരിഹരാനന്ദ അദ്ദേഹത്തിന് ബ്രഹ്മചര്യ (സന്യാസ) ദീക്ഷയും നൽകി. അതോടെ അദ്ദേഹം സ്വരൂപാനന്ദ ബ്രഹ്മചാരി എന്നറിയപ്പെടാൻ തുടങ്ങി.
സ്വന്തം ഗുരുവിന്റെ ആജ്ഞയനുസരിച്ച് അദ്ദേഹം ‘സ്മൃതികാന’ എന്ന പേരുള്ള ഉയർന്ന ആത്മീയ ഗുണങ്ങളുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ബാബയുടെ ഭക്തർക്കും ശിഷ്യർക്കും പ്രിയപ്പെട്ട ‘ഗുരുമാ’ ആണവർ.
1990-കളുടെ ആരംഭത്തിൽ തന്നെ ബാബ സമാധിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകാൻ തുടങ്ങി. ഈ അവസ്ഥകൾ ‘വന്നും പോയും’ കൊണ്ടിരുന്നു കുറച്ചുകാലത്തോളം. അധികം വൈകാതെ പരമലക്ഷ്യമായ നിർവികല്പ സമാധിയും അദ്ദേഹത്തിന് കൈവന്നു. ഏതൊരു ആത്മാന്വേഷിയുടെയും ഏറ്റവും ഉയർന്ന ലക്ഷ്യമായ ‘നിർവികല്പ സമാധി’ അങ്ങനെ അദ്ദേഹത്തിന് താരതമ്യേന ചെറിയ പ്രായത്തിൽ തന്നെ കൈവരിക്കാനായി.
ആത്മസാക്ഷാത്കാരത്തിന് ക്രിയായോഗം ഏറ്റവും ശ്രേഷ്ഠമായ ഒരു പാതയെന്ന് തെളിയിക്കുന്നതാണ് ബാബയുടെ ഈ നേട്ടം. സ്വന്തം ഗുരുവിനോടുള്ള ഭക്തിയിലൂടെ, സമർപ്പണത്തിലൂടെ ബ്രഹ്മനിഷ്ഠ എങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് നേടാൻ കഴിയുമെന്ന് ശ്രീ സ്വരൂപാനന്ദ ബാബയുടെ അനുഭവം നമുക്ക് കാണിച്ചു തരുന്നു.
സ്വന്തം ഗുരുവിന്റെ ആജ്ഞയനുസരിച്ച് അദ്ദേഹം ‘സ്മൃതികാന’ എന്ന പേരുള്ള ഉയർന്ന ആത്മീയ ഗുണങ്ങളുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു.
ബാബയുടെ ഭക്തർക്കും ശിഷ്യർക്കും പ്രിയപ്പെട്ട ‘ഗുരുമാ’ ആണവർ.
1990-കളുടെ ആരംഭത്തിൽ തന്നെ ബാബ സമാധിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകാൻ തുടങ്ങി.
ഈ അവസ്ഥകൾ ‘വന്നും പോയും’ കൊണ്ടിരുന്നു കുറച്ചുകാലത്തോളം.
അധികം വൈകാതെ പരമലക്ഷ്യമായ നിർവികല്പ സമാധിയും അദ്ദേഹത്തിന് കൈവന്നു.
ഏതൊരു ആത്മാന്വേഷിയുടെയും ഏറ്റവും ഉയർന്ന ലക്ഷ്യമായ ‘നിർവികല്പ സമാധി’ അങ്ങനെ അദ്ദേഹത്തിന് താരതമ്യേന ചെറിയ പ്രായത്തിൽ തന്നെ കൈവരിക്കാനായി.
ആത്മസാക്ഷാത്കാരത്തിന് ക്രിയായോഗം ഏറ്റവും ശ്രേഷ്ഠമായ ഒരു പാതയെന്ന് തെളിയിക്കുന്നതാണ് ബാബയുടെ ഈ നേട്ടം.
സ്വന്തം ഗുരുവിനോടുള്ള ഭക്തിയിലൂടെ, സമർപ്പണത്തിലൂടെ ബ്രഹ്മനിഷ്ഠ എങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് നേടാൻ കഴിയുമെന്ന് ശ്രീ സ്വരൂപാനന്ദ ബാബയുടെ അനുഭവം നമുക്ക് കാണിച്ചു തരുന്നു.
