ക്രിയാനന്ദ ധാം
ക്രിയായോഗ ആശ്രമം
"ക്രിയായോഗത്തിലൂടെ മനുഷ്യ മഹത്വത്തെ അറിയുക , അതിനെ സാക്ഷാത്ക്കരിക്കുക"
ക്രിയാനന്ദബാബ
( യോഗാചാര്യ ശ്രീ ഹനിഷ്ജീ )
ക്രിയാനന്ദ ധാമിന്റെ ശക്തി സ്രോതസ്സ്
1965 ഏപ്രിൽ 2-ാം തിയ്യതിയാണ് ശ്രീ ഹനിഷ്ജീ ജനിച്ചത്. യോഗാചാര്യ ശ്രീ ഹനിഷ്ജീയെന്നും ക്രിയാനന്ദബാബ എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗുരുവായ ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരിയാണ് അദ്ദേഹത്തിന് ക്രിയാനന്ദബാബ എന്ന പേരു നൽകിയത്. ക്രിയായോഗത്തിലൂടെ എപ്പോഴും ആത്മീയ നിർവൃതി അനുഭവിക്കുന്ന ആൾ എന്നാണ് ആ പേരിനർത്ഥം.
കൗമാരപ്രായത്തിൽത്തന്നെ ശ്രീ ഹനിഷ്ജീക്ക് ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യമുദിച്ചു. 15-ാം വയസ്സിൽ, സ്വാമി ശിവാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാമി ജ്ഞാനാനന്ദ സരസ്വതിയിൽ നിന്ന് അദ്ദേഹത്തിന് മന്ത്രദീക്ഷ ലഭിച്ചു. അതിനുശേഷം വിവിധ സമ്പ്രദായങ്ങളിലുള്ള നിരവധി ആത്മീയ വ്യക്തിത്വങ്ങളുമായി പരിചയപ്പെടുകയും, സത്യാനന്ദയോഗ, കുണ്ഡലിനിയോഗ, കാശ്മീർ ശൈവസമ്പ്രദായം തുടങ്ങി പല സാധനാസമ്പ്രദായങ്ങൾ അഭ്യസിക്കുകയും ചെയ്തു. 2001-ൽ കാശ്മീർ ശൈവസമ്പ്രദായ പ്രകാരമുള്ള ശക്തിപാത് ദീക്ഷ നേടാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. അതേ വർഷം തന്നെ, ശ്രീ ലാഹിരി മഹാശയന്റെ കുടുംബപാരമ്പര്യത്തിലുള്ള ക്രിയായോഗത്തിൽ അദ്ദേഹത്തിന് ക്രിയായോഗ ദീക്ഷയും ലഭിച്ചു.
2013-ലാണ് ശ്രീ ഹനിഷ്ജീ, ശ്രീ രാജർഷി രാഘബാനന്ദയുടെ ശിഷ്യനാവുന്നത്. ആദ്യമായി കണ്ട ദിവസം തന്നെ ക്രിയായോഗത്തിൽ പത്തോ പതിനഞ്ചോ (10-15) വർഷങ്ങൾ കൊണ്ടു മാത്രം നേടാൻ കഴിയുന്ന ആറു ദീക്ഷകളും ശ്രീ ഹനിഷ്ജീക്ക് നൽകാൻ ശ്രീ രാജർഷി സന്നദ്ധത പ്രകടിപ്പിച്ചു. അപൂർവ്വമായ ഈ വരപ്രസാദം, വിനയപൂർവ്വം നിരസിച്ച് എല്ലാ ക്രിയകളും തുടക്കം മുതൽ പഠിക്കാൻ ശ്രീ ഹനിഷ്ജീ തീരുമാനിച്ചു. അങ്ങനെ അടുത്ത 3 വർഷത്തിനുള്ളിൽ 4 പ്രധാനക്രിയകളും പൂർത്തീകരിച്ച് അദ്ദേഹം ക്രിയായോഗത്തിലെ ഒരു യോഗാചാര്യനായി മാറി.
അതിനുശേഷം അഞ്ചാമത്തേയും ആറാമത്തേയും ദീക്ഷകൾ മറ്റൊരു ക്രിയായോഗ ഗുരുവായ ശ്രീ സ്വരൂപാനന്ദ ബ്രഹ്മചാരിയിൽ നിന്നാണ് ശ്രീ ഹനിഷ്ജീ കരസ്ഥമാക്കിയത്. ശ്രീ സ്വരൂപാനന്ദബാബ, ജീവിക്കുന്ന ശിവൻ (Walking Shiva) എന്നാണ് ശിഷ്യർക്കിടയിൽ അറിയപ്പെടുന്നത്. മറ്റൊരാൾക്ക് പരാവസ്ഥ, അതായത് ധ്യാനാവസ്ഥ നൽകാനുള്ള കഴിവ് ശ്രീ ഹനിഷ്ജീക്ക് നൽകിയത് ശ്രീ സ്വരൂപാനന്ദ ബാബയാണ്.
സാധാരണക്കാരായ ആളുകളെ സമാധി അവസ്ഥയിലേക്ക്, ആത്മബോധത്തിലേക്ക് കൊണ്ടുപോകാൻ വന്നിട്ടുള്ള ശക്തനായ ഒരു ലോകഗുരുവാണ് ശ്രീ ക്രിയാനന്ദ ബാബ എന്നാണ് ശ്രീ സ്വരുപാനന്ദ ബാബയുടെ അഭിപ്രായം. ഒരുനാൾ ശ്രീ ക്രിയാനന്ദബാബയുടെ സന്ദേശം ലോകത്തിന്റെ ഓരോ കോണുകളിലും എത്തുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
ക്രിയായോഗ
ഗുരു പരമ്പര
Lineage Of Gurus

ക്രിയാനന്ദ ധാം
ഒരു വ്യക്തിയുടെ അസംസ്കൃതവും അപക്വവുമായ സ്വഭാവ വിശേഷത്തെ ശുദ്ധവും, സ്വാഭാവികവും, സൃഷ്ടിപരവുമാക്കിത്തീർക്കുന്ന മഹാവിദ്യയാണ് ക്രിയായോഗം. സമ്പൂർണ്ണമായ പരിവർത്തനത്തിന്റെ കലയാണത്. ഒരു വിലകുറഞ്ഞ ലോഹത്തെ അമൂല്യ രത്നമാക്കി മാറ്റുന്ന രാസപ്രക്രിയയാണത്.
-ശ്രീ ക്രിയാനന്ദബാബ-
ഒരു വ്യക്തിയുടെ അസംസ്കൃതവും അപക്വവുമായ സ്വഭാവ വിശേഷത്തെ ശുദ്ധവും, സ്വാഭാവികവും, സൃഷ്ടിപരവുമാക്കിത്തീർക്കുന്ന മഹാവിദ്യയാണ് ക്രിയായോഗം. സമ്പൂർണ്ണമായ പരിവർത്തനത്തിന്റെ കലയാണത്. ഒരു വിലകുറഞ്ഞ ലോഹത്തെ അമൂല്യ രത്നമാക്കി മാറ്റുന്ന രാസപ്രക്രിയയാണത്.
ചുരുക്കി പറഞ്ഞാൽ ഒരാളുടെ മനസ്സിൽ അടിഞ്ഞുകൂടിയിട്ടുള്ള യുക്തിരഹിതമായ വെറുപ്പ്, വിദ്വേഷം, ഭയം മുതലായ നിരവധി മാനസിക പ്രശ്നങ്ങളേയും ശാരീരിക അനാരോഗ്യത്തേയും ഇല്ലാതാക്കാൻ സഹായിക്കുന്ന കേന്ദ്രങ്ങളാണ് ആശ്രമങ്ങൾ.
അനുഭവജ്ഞാനമുള്ള ഒരു ഗുരുവിന്റെ മാർഗ്ഗനിർദ്ദേശങ്ങളെ പിന്തുടർന്നും ക്രിയായോഗം പോലെ ശാസ്ത്രീയമായ സാധനാ സമ്പ്രദായങ്ങളിലെ സങ്കേതങ്ങളിൽ പരിശീലനം നൽകിയുമാണ് ആശ്രമങ്ങൾ ഈ ലക്ഷ്യം കൈവരിക്കുന്നത്. അത്തരത്തിലുള്ള ഒരു മാതൃകാസ്ഥാപനമാണ് ക്രിയാനന്ദ ധാം ക്രിയായോഗ ആശ്രമം.
